Wednesday, September 10, 2025
HomeANCHUTHENGUപൊഴിയൂർ - അഞ്ചുതെങ്ങ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ മർദ്ധിച്ചതായ് പരാതി.

പൊഴിയൂർ – അഞ്ചുതെങ്ങ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ മർദ്ധിച്ചതായ് പരാതി.

പൊഴിയൂർ – അഞ്ചുതെങ്ങ് കെ.എസ്.ആർ.ടി.സി സർവ്വീസ് ബസ് ജീവനക്കാരെ മർദ്ധിച്ചതായ് പരാതി. ബസ് ഡ്രൈവർ പോൾ കണ്ടക്ടർ അനീഷിനേയും അഞ്ചുതെങ്ങ് ജെൻക്ഷനിൽ വച്ച് വാഹനത്തിലുള്ളിൽ കയറി മൂന്നംഗ സംഘം മർദ്ധിച്ചതായാണ് പരാതി.

മുതലപ്പൊഴി ഭാഗത്തുനിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരുകയായിരുന്ന പൂവാർ ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന KL15 9532 (PVR – RSA 78) എന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർക്ക് നേരായാണ് അതിക്രമം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് കോട്ട ഭാഗത്ത് വച്ച് എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടി വാഹനം മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന. ഇതേചൊല്ലി ലൈറ്റ് ഹൗസ് വളവിൽ വച്ച് തർക്കം ഉണ്ടാകുകയും തുടർന്ന് അഞ്ചുതെങ്ങ് ജെൻക്ഷനിലെത്തി ട്രിപ്പ്‌ റസ്റ്റ്‌ ടൈമിനിടെ ലഘു ഭക്ഷണം കഴിക്കുകയായിരുന്ന ജീവനക്കാരെ ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി മൂവർ സംഘം മർദ്ധിയ്ക്കുകയായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരുടെ പരാതിയെ തുടർന്ന്, സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് അന്ന്വേഷണം ആരംഭിച്ചു.

അതിക്രമം കാട്ടിയവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. നിലവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ ട്രിപ്പ്‌ നടത്തുന്ന ഏക കെ.എസ്.ആർ.ടി.സി സർവ്വീസാണ് പൂവാർ – അഞ്ചുതെങ്ങ് സർവ്വീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES