Saturday, August 31, 2024
HomeCHIRAYINKEEZHUകെ.പി.സി.സി.വിചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പ്രേം നിസീര്‍ -ഭരത് ഗോപി സ്മൃതി സായാഹ്നം സംഘടപ്പിച്ചു.

കെ.പി.സി.സി.വിചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പ്രേം നിസീര്‍ -ഭരത് ഗോപി സ്മൃതി സായാഹ്നം സംഘടപ്പിച്ചു.

കെ.പി.സി.സി.വിചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയിലെ ഓര്‍മ്മകള്‍ എന്ന പേരില്‍ പ്രേം നിസീര്‍ -ഭരത് ഗോപി സ്മൃതി സായാഹ്നം സംഘടപ്പിച്ചു.

ഭാഗീ അശോകന്റെ അധ്യക്ഷതയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് ബിഎസ് സ്വാഗതം ആശംസിച്ച ചടങ്ങ് പ്രശസ്ത സിനിമാതാരം അലന്‍സിയര്‍ ഉത്ഘാടനം ചെയ്തു.

വിശിഷ്ടാഥിതിയായി ബിഗ് ബോസ് താരം ഡോ രജിത് കുമാര്‍, മുഖ്യ പ്രഭാഷകന്‍ എസ് ഭാസുരചന്ദ്രന്‍, നാടകക‍ൃത്ത് ജോയി, വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ വിനോദ് സെന്‍, വാര്‍ഡ് മെമ്പര്‍മാരായ മോനി ശാര്‍ക്കര, വി ബേബി, മനുമോന്‍ ആര്‍ പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിചാര്‍ വിഭാഗ് ചിറയിന്‍കീഴ് മണ്ഡലം ചെയര്‍മാന്‍ സഞ്ചു സുന്ദര്‍ കൃതജ്‍‍ഞത രേഖപ്പെടുത്തിയ ചടങ്ങിൽ, പ്രേം നിസീര്‍ – ഭരത് ഗോപി സ്മൃതി സായാഹ്നത്തോടൊപ്പം പ്രൊ ജി ശങ്കരപ്പിളള – ചിറയിന്‍കീഴ് രാമകൃഷ്ണന്‍ അനുസമരണവും, ചിറയിന്‍കീഴിലെ അഭിനയ കലാകാരന്മാരെ ആദരിക്കല്‍, കുട്ടികള്‍ക്കുളള ചിത്രരചനയും, ക്വിസ് മത്സരവും, സംഗീത കലാപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു, മത്സരത്തിലെ വിജയികള്‍ക്ക് ഡോ രജിത് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES