Tuesday, August 27, 2024
HomeNATIONALപ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ; കർഷക പാഠശാലകൾ സംഘടിപ്പിക്കുന്നു.

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ; കർഷക പാഠശാലകൾ സംഘടിപ്പിക്കുന്നു.

കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസകരമായ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ കർഷ കരെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി . ഇതി ന്റെ ഭാഗമായി 25 മുതൽ മേയ് ഒന്നുവരെ രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കും.

പദ്ധതി വിശദീകരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പാഠശാല നടത്തും . കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനു കീ ഴിലുള്ള സിഎസി ഡിജിറ്റൽ സേവാകേന്ദ്രങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട് . വിവിധ വകുപ്പുദ്യോഗസ്ഥർ , ഇൻഷു റൻസ് കമ്പനികളുടെയും ബാങ്കുകളുടെയും പ്രതിനിധികൾ എന്നിവർ പാഠശാലയിൽ പങ്കെടുക്കും. പദ്ധതിയിൽ ചേർന്നാലു ണ്ടാകുന്ന നേട്ടം കർഷകരോടു വിശദീകരിക്കും.

കാർഷികവിളകൾക്കു പരിരക്ഷ ഉറപ്പാക്കാൻ 2016 ഫെബ്രു വരിയിലാണ് കേന്ദ്രം പദ്ധതി തുടങ്ങിയത് . കുറഞ്ഞ പ്രീമിയ ത്തിൽ കർഷകർക്കു വിളകൾ ഇൻഷുർ ചെയ്യാമെന്നതും വിള നാശത്തിനു കൂടുതൽ തുക നഷ്ടപരിഹാരം ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ നേട്ടം.

പദ്ധതി വരുന്നതിനുമുൻപ് ഹെക്ടറിനു ശരാശരി 15,100 രൂപയായിരുന്നു നഷ്ടപരിഹാരം . ഇപ്പോൾ 40,700 രൂപയായി വർധിച്ചു . പ്രാദേശിക പ്രകൃതിദു രന്തംമൂലമുണ്ടാകുന്ന വ്യക്തിഗത വിളനഷ്ടങ്ങൾക്കും വിളവെടു പിനുശേഷമുണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും . പ്രതി വർഷം 5.5 കോടിയിലധികം അപേക്ഷകൾ പദ്ധതിയിൽ ലഭിക്കുന്നുണ്ട് . കഴിഞ്ഞവർഷംവരെ 90,000 കോടി രൂപയുടെ നഷ്ട പരിഹാരം നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES