ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇന്ന് നടപ്പിലാക്കുന്ന നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് ഇൻറർനാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും, കരിദിനവും ആചരിചു.
സമസ്ത മേഖലകളിലും സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച വിലക്കയറ്റവും നികുതി വർധനയും മൂലം ജീവിതം തന്നെ ദുസ്സഹമായി തീരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജൂഡ് ജോർജ് പറഞ്ഞു.
പ്രതിഷേധ പരിപാടിയ്ക്ക് യേശുദാസ് സ്റ്റീഫൻ, അജയകുമാർ, സേവിയർ, സജി, അൽഫോൻസ്, ലെനിൻ, ഷൈജു,രാജു അലോഷ്യസ്, സാജൻ, ഷീമ, ദിവ്യ ഗണേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

