യാത്രക്കിടെ ട്രെയിനിന്റെ എന്‍ജിന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള റെയില്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. കൊല്ലം-തിരുവനന്തപുരം സ്‌പെഷല്‍ എക്സ്‌പ്രസിന്റെ (06423) ലോക്കോ എന്‍ജിനാണ് ഞായറാഴ്ച രാവിലെ എട്ടോടെ കടയ്ക്കാവൂരിന് സമീപം പണിമുടക്കിയത്.
തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പിന്നാലെ വന്ന ട്രെയിനുകളെല്ലാം വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. തകരാര്‍ തീര്‍ന്ന് സര്‍വിസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കൊച്ചുവേളിയില്‍നിന്ന് ലോക്കോ എന്‍ജിന്‍ എത്തിച്ച് ട്രെയിനിനെ തിരുവനന്തപുരത്തേക്ക് മാറ്റി.
ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പിന്നാലെ വന്ന മലബാര്‍, ഇന്റര്‍സിറ്റി, ബംഗളൂരു-കൊച്ചുവേളി എക്സ്‌പ്രസ്, ജയന്തി ജനത എന്നിവ രണ്ട് മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്തെത്തിയത്. വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതോടെ യാത്രക്കാരും വെട്ടിലായി. എന്താണ് സംഭവിച്ചതെന്നോ എപ്പോള്‍ തകരാറ് പരിഹരിക്കുമെന്നോ അറിയാന്‍ വഴിയുണ്ടായില്ല.
അവധി ദിവസമായതിനാല്‍ ട്രെയിനുകളില്‍ തിരക്ക് കുറവായിരുന്നു.

