കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.
ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക.
നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം.
ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടതെന്നും നിർദ്ദേശത്തിലുണ്ട്.
ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുതെന്നും ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുതെന്നും പൊതുഭരണ വകുപ്പ് നല്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

