പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് തുടക്കമായി. അഞ്ചുതെങ്ങ് പഞ്ചായത്തിൽ ‘രാവിലെ 8 മണി മുതൽ വാക്സിൻ വിതരണം ആരംഭിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം അഞ്ചുതെങ്ങിന്റെയും സംയുക്താ ഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ വച്ച് ആരോഗ്യ സ്‌റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്‌റ്റീഫൻ ലുവീസ് നിർവ്വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ആദർശ് പവിത്രൻ ,ഹെൽത്ത് സൂപ്പർവൈസർ സജു , പബ്ളിക് ഹെൽത്ത് നഴ്സ് ബിന്ദു റാണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈകിട്ട് 5 മണി വരെ പോളിയോ തുള്ളിമരുന്ന് താഴെപ്പറയുന്ന സ്ഥലങ്ങിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നു.
▪️സാമൂഹ്യ ആരോഗ്യകേന്ദ്രം,
▪️അഞ്ചുതെങ്ങ്
അംഗൻവാടി നമ്പർ 7 (അഞ്ചുതെങ്ങ് ജംഗ്ഷൻ)
▪️സെന്റ് ജോസഫ് സ്‌കുൾ, അഞ്ചുതെങ്ങ്
▪️അംഗൻവാടി നമ്പർ 14 ( ക്രാന്തി നഴ്‌സറി )
▪️പഞ്ചായത്ത് ഓഫീസ്, അഞ്ചുതെങ്ങ്
▪️സെന്റ് അലോഷ്യസ് സ്കൂൾ, മാമ്പള്ളി
▪️അംഗൻവാടി നമ്പർ 9 (പുത്തൻമണ്ണ്)
▪️അംഗൻവാടി നമ്പർ 18 (പോളയ്ക്കൽ)
▪️അംഗൻവാടി നമ്പർ 10 (പഴയനട)
▪️കുടുംബ ക്ഷേമ ഉപകേന്ദ്രം, കായിക്കര
▪️കുടുംബക്ഷേമ ഉപകേന്ദ്രം, കുന്നുംപുറം
▪️അംഗൻവാടി നമ്പർ 21 (ഒന്നാം പാലം)
▪️റോക്കി നഴ്‌സറി
▪️അംഗൻവാടി നമ്പർ 24 (എൽ.പി.എസ്. പ്ലാവഴികം)
കൂടുതൽ വിവരങ്ങൾക്ക് : 94950 29133

