സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്ക്കാരം ചിറയിൻകീഴ് സ്വദേശിയും ജനയുഗം ചീഫ് ഫോട്ടോഗ്രാഫറുമായ രാജേഷ് രാജേന്ദ്രന്.
ജൂണ്‍ ഒന്നിന് ജനയുഗം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, ഡോ. വിജയ് അസോസിയേഷന്‍ പുരസ്കാരം, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ചിറയിന്‍കീഴ് പുളിയാനിക്കല്‍മഠം രാജേന്ദ്രന്റെയും ബേബിയുടെയും മകനാണ്.

