Monday, August 19, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ആർഎസ്എസ് ആയുധപരിശീലനം വ്യാജം : ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ആർഎസ്എസ് ആയുധപരിശീലനം വ്യാജം : ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രം അനധികൃതമായി കൈയേറി ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നുവെന്ന വ്യാജ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.

ആർഎസ്എസിന്റെ നടപടി സമീപവാസികൾക്കും ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിശ്വാസികളായ ജി വ്യാസൻ, കെ.വി വിജയകുമാർ എന്നിവരാണ് ഹർജി നൽകിയിരുന്നത്.

ഇവർ നൽകിയ വ്യാജ പരാതിയിന്മേലാണ് സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമീഷണർ, ശാർക്കര ദേവീക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചിറയിൻകീഴ് സി ഐ എന്നിവരോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES