Wednesday, August 28, 2024
HomeCHIRAYINKEEZHUസമരാഗ്നി : ചിറയിൻകീഴ് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി സ്വാഗത സംഘം ഓഫീസ് തുറന്നു.

സമരാഗ്നി : ചിറയിൻകീഴ് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി സ്വാഗത സംഘം ഓഫീസ് തുറന്നു.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27ന് വൈകുന്നേരം മൂന്ന് മണിക്ക് ആറ്റിങ്ങൽ മാമം മൈതാനത്തിലാണ് അഭിസംബോധന ചെയ്യുന്നത്. സമരാഗ്നിയെ വിളംമ്പരം ചെയ്തു കൊണ്ട് ചിറയിൻകീഴ് നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ശാർക്കര ജംഗ്ഷനിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ പരാജയപ്പെട്ടിരിക്കുകയാണെന്ന് എം.പി പറഞ്ഞു.

വർക്കല കഹാർ, സ്വാഗത സംഘം ചെയർമാൻ എം.എസ് നൗഷാദ്, ജനറൽ കൺവീനർ കെ.ആർ അഭയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായപി.ഉണ്ണികൃഷ്ണൻ എം. ജെ ആനന്ദ്, കെ.എസ് അജിത് കുമാർ, ജെഫേഴ്സൺ, അഡ്വ.കൃഷ്ണകുമാർ ,വി.കെ രാജു, കെ. പി രാജശേഖരൻ നായർ ,മോനി ശാർക്കര, സുനിൽ പെരുമാതുറ, അബ്ദുൾ ജബ്ബാർ,കിഴുവിലംബിജു ശരുൺകുമാർ, എസ് .സുജിത്, ജയചന്ദ്രൻ , മൻസൂർ മംഗലപുരം, ഉദയകുമാരി, എച്ച്.പി ഹാരിസൺ, ജൂഡ് ജോർജ്, എ.ആർ നിസാർ, രഘുനാഥൻ, ഓമന,രാജേഷ് ബി.നായർ, ഹരിദാസ് വർക്കല,ജയന്തി കൃഷ്ണ ,പുതുക്കരി പ്രസന്നൻ, ശൈലൻ, സുജിത് മോഹൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES