Wednesday, August 21, 2024
HomeENTERTAINMENT'സമുദ്ര' സമ്മർ ക്യാമ്പിന് തുടക്കമായി.

‘സമുദ്ര’ സമ്മർ ക്യാമ്പിന് തുടക്കമായി.

സമുദ്ര സമ്മർ ക്യാമ്പിന് ഇന്ന് തുടക്കമായി. വിവിധ മേഖലയിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെ 10 ദിവസ വേനൽകാല പരിശീലനത്തിനാണ് തുടക്കമായത്. മേയ് 1 മുതൽ 10 വരെ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നൃത്തം, നങ്ങ്യാർകുത്ത്, നാടകം, നാടൻപാട്ട്, സിനിമാറ്റിക്ഡാൻസ്, ചിൽഡ്രൻസ് തിയേറ്റർ, സമുദ്രനടനം, ഫ്യൂഷൻഡാൻസ്, യോഗ, ലൈറ്റ് സ്റ്റേജ് മാനേജ്‌മെൻ്റ് ക്ലാസ്സ്, ചർച്ച, പെർഫോർമൻസ് തുടങ്ങിയവയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ദേശീയ പുരസ്കാര ജെതാക്കളായ കലാശ്രീ മധുഗോപിനാഥ്, കലാശ്രീ വക്കം സജീവ്തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വിശദവിവരങ്ങൾക്ക് 9605785294 എന്ന നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES