ജീവകാരുണ്യ സംഘടനയായ “തണൽ” പെരുമാതുറ യൂണിറ്റ് 2023 വർഷത്തെ പ്രവർത്തക സമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പെരുമാതുറ തണൽ സെന്ററിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
എ നസറുല്ലാഹ് (പ്രസിഡന്റ്)
എസ് സകീർ ഹുസൈൻ (ജനറൽ സെക്രട്ടറി)
ഷാജഹാൻ, അനിൽ ലത്തീഫ് (വൈസ് പ്രസിഡന്റുമാർ )
സാബു കമറുദീൻ, സുനിൽ സലാം (ജോയിന്റ് സെക്രട്ടറിമാർ) ഡോ ഫിറോസ് അസീസ് (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
നാസറുല്ലായുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കേന്ദ്ര കമ്മിറ്റി പ്രതിനിധി മാഹീൻ മുഖ്യപ്രഭാഷണം നടത്തി. സാബു കമറുദീൻ സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
ഡയാലിസിസ് സെന്റർ, അഗതി മന്ദിരങ്ങൾ, ശിശു വികസന കേന്ദ്രം, തണൽ ഫാർമസി, വൊക്കേഷണൽ ട്രെയിനിങ് സെന്റർ, കമ്മ്യൂണിറ്റി സൈക്യാട്രി, ഫിസിയോ തെറാപ്പി സെന്റർ, പാലിയേറ്റീവ് കെയർ എന്നീ സ്ഥാപനങ്ങളാണ് തണൽ പെരുമാതുറ യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്നത്.

