ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിന് ചുറ്റും റോഡിനായി നൽകിയ ശേഷം, പുറത്ത് കോമ്പൗണ്ട് വാൾ കെട്ടിയിട്ടുള്ളതിന് അകത്തെ ക്ഷേത്ര ഭൂമിയിൽ ഉൽസവ ആവശ്യത്തിനല്ലാതെ സ്വകാര്യ വ്യക്തികൾക്കോ, മറ്റ് ആവശ്യങ്ങൾക്കോ ലേലം ചെയ്ത് കൊടുക്കാനുള്ള ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെയാണ് ഭക്തജനേ രോഷം ഇരമ്പിയതു്. ഭക്തജനങ്ങൾക്ക് പിന്തുണയുമായി ഹിന്ദു സംഘടനകളും രംഗത്തുണ്ടായിരുന്നു.
ശ്രീകോവിൽ തുറന്നിരിക്കുന്ന സമയത്ത് പോലും മൽസ്യ മാംസാധികളുമായി കച്ചവടക്കാരും നാട്ടുകാരും കോമ്പൗണ്ടിലൂടെ വാഹനങ്ങളിലും കാൽനടയായും കടന്നു പോകുമായിരുന്നതിനാലാണ് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് ചുറ്റിലുമായി ക്ഷേത്ര ഭൂമിയിൽ നിന്ന് റോഡിനായി വിട്ടു നൽകി കോമ്പൗണ്ട് വാൾ കെട്ടിയത്. എന്നാൽ ഇന്ന് ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം പണി സുഗമമായി നടക്കുന്നതിന് വേണ്ടി പൊട്ടി പൊളിഞ്ഞ ശാർക്കര പണ്ടകശാല റോഡ് പുതിക്കി പണിതും മറ്റ് ബധൽ സംവിധാനങ്ങളും ഒരുക്കാതെ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓഫീസർ വാഹന ഗതാഗതത്തിന് തുറന്ന് നൽകിയതിലും, ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർക്ക് ലേലം ചെയ്ത് കൊടുക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു ഭക്തജനങ്ങളും ഹിന്ദു സംഘനകളും എത്തിയത്. തങ്ങളുടെ പ്രതിഷേധം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അറിയിക്കുകയും, ഹിന്ദു സംഘടകളായ വിശ്വഹിന്ദു പരിഷത്തിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ശബരിമല അയ്യപ്പ സേവാസമാജത്തിന്റെയും ചിറയിൻകീഴ് പോലീസ് അധികാരികളുടെയും നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി നടത്തിയ ചർച്ചയിൽ, ക്ഷേത്ര ഭൂമിയിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിവയ്പ്പിക്കാമെന്നും, ലേല നടപടികൾ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കാമെന്നും രേഖാമൂലം അറിയിച്ചതിനാൽ പ്രതിഷേധ പരിപാടികൾ അവസാനിപ്പിക്കുകയായിരുന്നു.
പ്രതിഷേധ പരിപാടിയിൽ വിശ്വഹിന്ദ് പരിഷത്ത് ജില്ലാ ഉപാധ്യക്ഷൻ ശ്രീ കായിക്കര അശോകൻ, താലൂക്ക് അദ്ധ്യക്ഷൻ അഴൂർ ജയൻ, താലൂക്ക് ജനറൽ സെക്രട്ടറി സുനിൽകുമാർ ബാബു, താലൂക്ക് ട്രഷറർ വി എസ് ബാബു, വർക്കിംഗ് പ്രസിഡന്റ് വക്കം ബിജു, ശബരിമല അയ്യപ്പ സേവാസമാജം ജില്ലാ ജനറൽ സെക്രട്ടറി ജയപലൻ ജി കെ, കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സേവാ പ്രമുഖ് ഉദയസിംഹൻ, ശ്രീ ബാലസുബ്രമണ്യം നമ്പൂതിരി (യോഗക്ഷേമസഭ), ഗ്രാമ വികാസ് ചിറയിൻകീഴ് ബാബു, അനൂപ് കീഴാറ്റിങ്ങൽ, താലൂക്ക് സഹകാര്യവാഹക് സി എസ് നാഗപ്പൻ, മണ്ഡൽ കാര്യവാഹക് പ്രിജിത്, ഹിന്ദു ഐക്യവേദിയുടെ മറ്റ് ഭാരവാഹികളും ഭക്തർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.

