Wednesday, August 28, 2024
HomeCHIRAYINKEEZHUശാർക്കര പൊങ്കാല : ഒരുക്കങ്ങൾ പൂർത്തിയായി.

ശാർക്കര പൊങ്കാല : ഒരുക്കങ്ങൾ പൂർത്തിയായി.

ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിലെ പൊങ്കാലനാളെ നടക്കും. നാളെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി വെഞ്ഞാമൂട് പാലൂർ മഠം കെ മാധവൻ പോറ്റിപണ്ടാര അടുപ്പിൽ തീപകരും.

ഉച്ചയ്ക്ക് 11.30ന് പൊങ്കാല നിവേദ്യം പൊങ്കാലയുടെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടി. പൊങ്കാലദിവസം ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല.

ചിറയിൻകീഴ്‌ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ മാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ആഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. അത്യാവശ്യഘട്ടം വന്നാൽ ആംബുലൻസ് അടക്കമുള്ള വാഹ നങ്ങൾക്ക് ക്ഷേത്രപറമ്പിൽ പ്രവേശിക്കുന്നതിന് അനുസരിച്ചുള്ള സ്ഥലംവിട്ടാണ് പൊങ്കാല അടുപ്പുകൾ നിരത്തിയിരിക്കുന്നത്.

സുരക്ഷക്ര മീകരണങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പൊലീസും ഉപദേശക സമിതിയുമായി സഹകരിച്ച് ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ്‌ യൂണിറ്റ് ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES