വികലാംഗർക്കായ് വാങ്ങിയ വാഹനങ്ങൾ വിതരണം ചെയ്യാതെ വർഷങ്ങളായി നാശത്തിന്റെ വക്കിലുള്ള വാഹനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുവാനുള്ള നടപടി സ്വീകരിയ്ക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് ബിജെപി ആവിശ്യപ്പെട്ടു.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചിലവഴിച്ചു വാങ്ങിയ മൂന്നോളം വികലാംഗ സൗഹൃദ ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞ നാല് വർഷത്തിലേറെയായി നാശത്തിന്റെ വക്കിലുള്ളത്. ഈ വാഹനങ്ങൾ എത്രയും പെട്ടെന്ന്തന്നെ നടപടിക്രങ്ങൾ പരിഹരിച്ച് അർഹതപെട്ടവർക്ക് നൽകണമെന്ന ആവിശ്യമാണ് ബിജെപി നേതാവും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വാർഡ് 19 (കലാപോഷിണി) ലെ മെമ്പർകൂടിയായ മേടയിൽ ശ്രീകുമാർ ആവിശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നാലോളം വർഷങ്ങളായി അംഗവൈകല്യം സംഭവിച്ചവർക്ക് നൽകുവാനായ് വാങ്ങിയ വാഹനം പഞ്ചായത്ത് ഓഫീസ് പരിസരത്ത് കിടന്ന് നശിയ്ക്കുകയാണ്, നടപടിക്രമങ്ങളിലെ പാളിച്ചകളാണ് വാഹനങ്ങൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുവാൻ കഴിയാതെപോയേതെന്നാണ് അധികൃതർ പറയുന്നത്.
ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അർഹരായവരെ കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ ഈ വാഹനങ്ങൾ അറ്റ കുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേടയിൽ ശ്രീകുമാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.


