Wednesday, August 21, 2024
HomeANCHUTHENGUസഭവിള ശ്രീനാരായണാശ്രമത്തിൽ സ്വാമി ശാശ്വതികാനന്ദ സ്മൃതിസംഗമം നടന്നു.

സഭവിള ശ്രീനാരായണാശ്രമത്തിൽ സ്വാമി ശാശ്വതികാനന്ദ സ്മൃതിസംഗമം നടന്നു.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയും സംയുക്തമായി സ്വാമി ശാശ്വതീകാനന്ദയുടെ സ്മൃതി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.

സഭവിള ശ്രീനാരായണാശ്രമത്തിൽ സ്വാമി ശാശ്വതീ കാനന്ദ സ്മൃതി സംഗമം എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പറും ഗുരു സന്ദേശ പ്രഭാഷകനുമായ ഡോ. ബി. സീരപാണി ഉദ്ഘാടനം ചെയ്തു.

മതാതീത ആത്മീയതയ്ക്കു ലോക സമൂഹത്തിനിടയിൽ തുടക്കമിടുകയും പ്രചാരണ പ്രവർത്തനങ്ങൾക്കു സമാധിയാകും വരെ നേതൃത്വം നൽകുകയും ചെയ്ത ഗുരു പരമ്പരയിലെ ഋഷിവര്യനാണു ശാശ്വതീകാനന്ദ സ്വാമികളെന്നും ഗുരു സന്ദേശങ്ങളിലതിഷ്ഠിതമായ കർമങ്ങളാണു സ്വാമികൾ ജീവിതവൃതമായി ജീവിതത്തിലുടനീളം തുടർന്നു വന്നിട്ടുള്ളതെന്നും ഡോ. ബി. സീരപാണി അനുസ്മരിച്ചു.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള അധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ , സി. കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻ ഗോപിക, എസ്എൻ ട്രസ്റ്റ് ബോർഡംഗം ആർ. ബാലാനന്ദൻ,സഭവിള ശ്രീനാരായണാശ്രമം വനിത ഭക്തജന സമിതി പ്രസിഡൻ്റ് ഷീല മനോഹരൻ, സെക്രട്ടറി വിജയ അനിൽകുമാർ, ശാർക്കര ഗുരുദേവ ക്ഷേത്രം വനിതഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, സുനിത പാലയ്ക്കൽ എന്നിവർ പങ്കെടുത്തു.

രാവിലെ ശാശ്വതീകാനന്ദസ്വാമികളുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും വിവിധ മത ഗ്രന്ഥങ്ങളിൽ നിന്നുള്ള പാരായണവും നടന്നു. ശാശ്വതീകാനന്ദ സ്വാമികളുടെ സ്മരണയ്ക്കായി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ഏർപ്പെടുത്തിയിട്ടുള്ള മികച്ച ഗുരു സന്ദേശ പ്രഭാഷകനുള്ള പുരസ്കാരം ആഗസ്റ്റ് 20നു ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ വച്ചു ഡോ. ബി. സീരപാണി ക്കു നൽകാനും സ്മൃതിസംഗമത്തിൽ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES