Friday, December 20, 2024
HomeANCHUTHENGUതാഴമ്പള്ളി - അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം സിപിഐഎം പാനൽ വിജയിച്ചു.

താഴമ്പള്ളി – അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം സിപിഐഎം പാനൽ വിജയിച്ചു.

താഴമ്പള്ളി – അഞ്ചുതെങ്ങ് മത്സ്യ തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോൺഗ്രസ്‌ പാനലിനെയാണ് പരാജയപ്പെടുത്തിയത്.

1988 സ്ഥാപിച്ച ഈ സംഘത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ സംഘം ഭരിച്ചിരുന്നത്.

സെൽവൻ ജോൺ, സ്റ്റീഫൻ ലുവിസ്, റോബിൻ സൈറസ് എഡിസൺ ഡാനിയേൽ, ജെറോൺജോൺ, സുനിൽ ആന്റപ്പൻ, ഗോർബച്ചേവ്, ഔദ ക്രിസ്തുദാസ്, മേരി സുജ, അന്നമേരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സെൽവൻ ജോൺ പ്രസിഡന്റായും, ഗോർബച്ചേവ് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. സിപിഎം പാനലിനെ വിജയിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES