അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു.
അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇതിൽ രണ്ടുപേർക്ക് സരമായ പരുക്കുണ്ട്, ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
11:45 ഓടെയാണ് മൂന്നാമത്തെ അപകടം സംഭവിച്ചത്. വർക്കല സ്വദേശി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള വള്ളം
ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമാകുകയും മറിയുകയുമായിരുന്നു. തുടർന്ന് വള്ളം രണ്ടായ് പിളരുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മുതലപ്പൊഴിയിൽ പുലർച്ചെ മറ്റ് രണ്ട് അപകടങ്ങൾ സംഭവിച്ചിരുന്നു.