അഖിലേന്ത്യാ കിസാൻ സഭ (AIKS) ചിറയിൻകീഴ് മേഖാല കമ്മിറ്റി ഭാരവാഹികളെ തിരെഞ്ഞെടുത്തു.
പ്രസിഡന്റായി ദീപു ചിറയിൽകീഴിനേയും സെക്രട്ടറിയായി എൻ ജയകുമാറിനേയും തിരഞ്ഞെടുത്തത്.
ചിറയിൻകീഴ് രഘുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ കിസാൻ സഭ മേഖല സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളന പരിപാടിയുടെ ഉൽഘാടനം അഖിലേന്ത്യാ കിസാൻ സഭ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് തോന്നക്കൽ രാജേന്ദ്രൻ നിർവ്വഹിച്ചു.
യോഗത്തിൽ കിസാൻ സഭയുടെ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽ, ചിറയടി ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് വിജയദാസ്, കളിവീപ്പുര രാധാകൃഷ്ണൻ നായർ, എൻ ബി ജയകുമാർ, രാധാകൃഷ്ണൻ പിള്ള, ദീപു ചിറയിൻകീഴ് തുടങ്ങിയവർ സംസാരിച്ചു.

