അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി.
മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ (19) ന്റെ മൃതദേഹമാണ് വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയത്.
വൈകിട്ട് 6:25 ഓടെ പുലിമുട്ടിന് സമീപം ചൂണ്ട ഇടാനെത്തിയവർ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു ഷഹാനെ കടലിൽവീണ് കാണാതായത്.
പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബി ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല, തുടർന്ന് ഇന്ന് രാവിലെയോടെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലുമായി റംഗത്തിറങ്ങിയിരുന്നു. കോസ്റ്റ് ഗാർഡും സ്കൂബ ഡൈവിംഗ് ടീമും തെരച്ചിലിൻ്റെ ഭാഗമായി എത്തിചേർന്നിരുന്നു.
മൃതദ്ദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ് സജീർ ,സഹോദരങ്ങൾ ഷഹനാസ്, ഷിബിൻ.

