അഞ്ചുതെങ്ങ് കായിക്കരയിലെ ബോട്ട് ജെട്ടി നിർമ്മാണം അന്തിമഘത്തിലേക്ക് നീങ്ങുന്നു.
നിലവിൽ അവസാനഘട്ട മിനുക്കുപണികൾ മാത്രമാണ് അവശേഷിയ്ക്കുന്നത്. ഇത് ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് സൂചന.
നിലവിൽ ഗ്രാനൈറ്റ്, തറയോട് മേൽക്കൂരയിലെ വോട് പാകൽ പെയിന്റിംഗ് തുടങ്ങിയ ജോലികൾ മാത്രമാണ് അവശേഷിയ്ക്കുന്നത്.
ഉയരമുള്ള കോൺക്രീറ്റ് പില്ലറുകൾ കടവിൽ യന്ത്ര സഹായത്തോടെ ഉറപ്പിച്ച് നിർത്തി അതിനുമുകളിൽ മൂന്ന് തട്ട്കളയാണ് ജെട്ടി നിർമ്മാണം. കരയിൽ നിന്നും ജെട്ടിയിലേക്ക് കയറുവാൻ, ഇരു സൈഡിലും സ്റ്റീൽ പൈപ്പിൽ തീർത്ത കൈവരിയോട് കൂടിയ റാമ്പും, തനത് കേരളീയ ശൈലിയിൽ കൂരയിൽ വോട് പാകിയ മേൽക്കൂര നൽകിയാണ് ബോട്ട് ജെട്ടിയുടെ ഡിസൈൻ.

