Thursday, January 2, 2025
HomeCHIRAYINKEEZHUനാട് പീതശോഭയിൽ . ശിവഗിരി തീർഥാടനം ഭക്തിനിർഭരം.

നാട് പീതശോഭയിൽ . ശിവഗിരി തീർഥാടനം ഭക്തിനിർഭരം.

ചിറയിൻകീഴ്: എസ്എൻ ഡി പി യോഗം ചിറയിൻകീഴ് യൂണിയനും ചിറയിൻകീഴ് പഞ്ചായത്ത് ശിവഗിരി തീർഥാടന സ്വീകരണ കമ്മിറ്റിയും ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റും സംയുക്തമായി കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെട്ട ശിവഗിരി തീർഥാടന മതമൈത്രി പദയാത്രക്കു ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി. ഗുരുക്ഷേത്ര കവാടത്തിൽ ഗുരുവിഗ്രഹവും വഹിച്ചെത്തിയ രഥത്തെ ക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി പുഷ്പഹാരമണിയിച്ചു. തുടർന്നു ഗുരുക്ഷേത്രത്തിൽ മഹാ ഗുരുപൂജയും ദൈവദശക കീർത്തനാലാപനവും നടന്നു.
ചിറയിൻകീഴ് എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ് എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, പുതുക്കരി എസ്എൻഡിപി ശാഖ പ്രസിഡന്റ് സന്തോഷ്പുതുക്കരി, സെക്രട്ടറി ഗോപിനാഥൻ തെറ്റിമൂല, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ബൈജു തോന്നയ്ക്കൽ, ബാലാനന്ദൻ കടകം, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് തിട്ടയിൽ, മുട്ടപ്പലം എസ് എൻ ഡി പി ശാഖ സെക്രട്ടറി രാമചന്ദ്രൻ, ഗുരുക്ഷേത്ര സമിതി ട്രഷറർ പി.എസ്.ചന്ദ്ര സേനൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് ശ്രീജ അജയൻ, ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, സഭവിള ശ്രീനാരായണാശ്രമം വനിത ഭക്തജനസമിതി സെക്രട്ടറി വിജയ അനിൽകുമാർ, പ്രസിഡന്റ് ഷീല മനോഹരൻ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി. തുടർന്നു ശാർക്കര ദേവീ സദ്യാലയത്തിൽ പദയാത്രികർക്കു സമൂഹസദ്യ നൽകി.
കുളത്തൂർ പദയാത്രക്കു ചിറയിൻകീഴ് യൂണിയനു കീഴിലെ ഇടഞ്ഞുംമൂല,പെരുങ്ങുഴി, ദൈവദശകം ശാഖ, അഴൂർ, കോളിച്ചിറ, കോട്ടപ്പുറം, കടകം, ശാർക്കര, പുതുക്കരി, ആനത്തലവട്ടം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട ഒന്നാം പാലം ശാഖാ യോഗങ്ങളിലെ ഗുരു മണ്ഡപങ്ങൾ കേന്ദ്രീകരിച്ചു വിപുലമായ സ്വീകരണം നൽകി. ജില്ലയ്ക്കകത്തും പുറത്തു നിന്നുമെത്തുന്ന തീർഥാടകർക്കായി ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ ഒരുക്കിയിട്ടുള്ള ഇടത്താവള സൗകര്യം ജനുവരി ഒന്നിനു വൈകിട്ടു വരെയുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES