Wednesday, December 25, 2024
HomeANCHUTHENGUക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശിയായ യുവാവിനെ കാണാതായി.

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശിയായ യുവാവിനെ കാണാതായി.

ഇന്ന് വൈകിട്ട് 4:45 ഓടെയായിരുന്നു സംഭവം. കടയ്ക്കാവൂർ സ്വദേശികളായ നാലാംഗ സംഘത്തിൽപ്പെട്ട 21 കാരനെയാണ് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

കടയ്ക്കാവൂർ ആയാന്റവിള സ്വദേശികളായ രഞ്ജിത്ത് (22), ശംഭു (22), അക്ഷയ് (17), അരുൺ (21) എന്നിവരാണ്. അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് – ഗൗണ്ട് സമീപത്തെ കടലിളിലായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കിൽപ്പെട്ട് അരുൺ (21) നെ കാണാതാകുകയായിരുന്നു.

അഞ്ചുതെങ്ങ് പോലീസ് ഇൻസ്‌പെക്ടർ നിജുമുദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ സഹായം അഭ്യർത്ഥിക്കുകയും, രണ്ടോളം മത്സ്യബന്ധനയാനങ്ങൾ കടലിലിറക്കി തിരച്ചിൽ തുടരുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES