ആറ്റിങ്ങൽ മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രക്കടവിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി സുജി 32 ആണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ
പുരയിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സുജിയുടെതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങൾ നദിക്കരയിൽ കണ്ടെത്തി. നദിക്കരയിൽ നിന്ന് 100 മീറ്ററോളം മാറിയാണ് മൃതദേഹം കിടക്കുന്നത്. രാവിലെ പുരയിടത്ത് തേങ്ങ പറക്കാൻ വന്ന ആളാണ് മൃതദേഹം കണ്ടത്.
കടയ്ക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.