ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പൻ അനുസ്മരണം പി.കെ.എസ് ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് നന്ദു രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ സ്വഗതവും, അഞ്ചുതെങ്ങ് മേഖല സെക്രട്ടറി വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.

