മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന ആവിശ്യം ശക്തമാകുന്നു.
കഴിഞ്ഞദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട്
അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ജോബായിയുടെ ഉടമസ്ഥതയിലുള്ള സിന്ധുയാത്ര മാതാ എന്ന വള്ളത്തിലെ തൊഴിലാളിയായ അഞ്ചുതെങ്ങ് പുതുവൽപുരയിടത്തിൽ ബെനഡിക്റ്റ് (49) ന്റെ കുടുംബമാണ് തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന ആവിശ്യവുമായി രംഗത്തുവന്നത്.
നിലവിൽ കോസ്റ്റൽ പോലീസിസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഡിപ്പാർട്മെന്റ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, ഹെലികോപ്റ്ററിന്റെയും , മുങ്ങൽ വിദഗ്ധരുടെയും സേവനം ലഭ്യമാക്കണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
അപകടം സംഭവിച്ച ആദ്യദിനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നെങ്കിലും രണ്ടാം ദിനം മന്ദഗതിയിലായിരുന്നു. കൂടാതെ, അഴിമുഖത്തെ ആഴക്കുറവ്കാരണം നേവിയുടെ ഡൈവിങ് സംഘത്തിന് കടലിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സൂചനയുണ്ട്.