Friday, August 23, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖം ഇരുമ്പ് ചങ്ങലയിട്ട് ബന്ധിക്കാൻ ഫിഷറീസ് വകുപ്പ് നീക്കം.

മുതലപ്പൊഴി അഴിമുഖം ഇരുമ്പ് ചങ്ങലയിട്ട് ബന്ധിക്കാൻ ഫിഷറീസ് വകുപ്പ് നീക്കം.

മഴക്കാലം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിൽ സുരക്ഷാ മുൻകരുതലെന്നനിലയിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടണമെന്ന് ഫിഷറീസ് വകുപ്പ്. ഇവിടെ മീൻപിടിത്ത ത്തിനിടെ തിരയിൽപ്പെട്ടുള്ള അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് നിർദ്ദേശം.

മുതലപ്പൊഴി അഴിമുഖത്തെ കടൽവഴി മീൻപിടിത്തത്തിനു പോകുന്നതും തിരികെവരുന്നതും തടയാനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. കനത്ത കടലേറ്റമുള്ളപ്പോൾ വള്ളങ്ങൾ കടലിലേക്കു കടക്കുന്നത് തടയുന്നതിനായി അഴി മുഖത്തിൻ്റെ ഇരുവശങ്ങളിലുമായി ഇരുമ്പ് ചങ്ങലയിട്ട് അടയ്ക്കണം. ഇതിലൂടെ പ്രതികൂല കാലാവസ്ഥയിലെ അപകടങ്ങൾ ഒഴിവാക്കാനാകും.

ഇതു സംബന്ധിച്ച് ഫിഷറീസിൻ്റെ വിഴിഞ്ഞം അസിസ്റ്റൻ്റ് ഡയറക്ടർ എസ് രാജേഷാണ് ഫിഷറീസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് ജില്ലാ കള ക്ടർക്കും കൈമാറും. കളക്ടറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശക്തമായ കടലേറ്റമുണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴിയിലെ അഴിമുഖം വഴികടലിലൂടെ പോകുന്നതും വരുന്നതും പൂർണമായും ഒഴിവാക്കണം. പകരം വിഴിഞ്ഞം അടക്കമുള്ള ലാൻഡിങ് സെൻ്ററുകൾ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു. വലിയ യാനങ്ങൾ കൊല്ലം ഹാർബർ വഴിയാവണ മെന്നുള്ള നിർദേശവും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES