അഞ്ചുതെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര പറന്നുപോയി. അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം വാടിക്കകം തുണ്ട്പുരയിടത്തിൽ ഏടൽ മൈക്കിളിൻ്റെ വീടാണ് തകർന്നത്.ഇന്ന് വെളുപ്പിന് മൂന്നുമണിയോടെയാണ് സംഭവം.
കുടുംബത്തോടൊപ്പം മൈക്കിളിൽ ഉറങ്ങുകയായിരുന്നു. 3 പേരായിരുന്നു വീട്ടിൽ ഉണ്ടായത്. ഇവർക്കാർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ശക്തമായ കാറ്റിൽ 10 മീറ്റർ അകലെയാണ് മേൽക്കൂര പതിച്ചത്.മഴയിൽ വീട്ടുപകരണങ്ങൾ നശിച്ചു.