Wednesday, February 19, 2025
HomeCHIRAYINKEEZHUനടി ഷീല ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം ഏറ്റുവാങ്ങി.

നടി ഷീല ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം ഏറ്റുവാങ്ങി.

നടി ഷീല നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ജന്മനാട്ടിൽ,ഓർമ്മകൾ പങ്കുവച്ച് ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം ഏറ്റുവാങ്ങി.

പത്മഭൂഷൺ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു. ശാർക്കര മൈതാനത്തു വച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു പുരസ്കാരം സമ്മാനിച്ചു.ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയതാണ് പുരസ്കാരം.

അടൂർ പ്രകാശ് എം.പി, പ്രശസ്തി പത്രം കൈമാറി. എംഎൽഎ വി.ശശി, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു. ശാർക്കര മൈതാനത്തു വച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു പുരസ്കാരം സമ്മാനിച്ചു.ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയതാണ് പുരസ്കാരം.

അടൂർ പ്രകാശ് എം.പി, പ്രശസ്തി പത്രം കൈമാറി. എംഎൽഎ വി.ശശി, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES