അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മീൻപിടിത്തത്തിനു സുരക്ഷിതമായി കടലിൽപ്പോയി വരാനുള്ള ചാനലിൽ മാറ്റങ്ങൾ വരുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
കഴിഞ്ഞ മാസം 29-ന് നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നൽകിയ ഒൻപതിന നിർദ്ദേശത്തിലാണ് ഫെഡറേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
പുലിമുട്ട് നിർമാണത്തിന് ടെ ട്രോപോഡ് കോൺക്രീറ്റ് ബ്ലോക്കുകൾക്കുപകരം കരിങ്കല്ലുപയോഗിക്കണം, പൊഴിമുഖത്തുനിന്നു നീക്കുന്ന മണൽ തീരശോഷണമുണ്ടായ ഭാഗങ്ങളിൽ നിക്ഷേപിക്കണം.
താഴംപള്ളി മുതൽ വർക്കല വരെയുള്ള കടലേറ്റം പ്രതിരോധിക്കാൻ പരിസ്ഥിതിസൗഹൃദ സംരക്ഷണഭിത്തി നിർമിക്കണം എന്നിങ്ങനെ ഒൻപത് നിർദേശങ്ങളാണ് സമർപ്പിച്ചതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡ റേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് പറഞ്ഞു.

