Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി ഹാർബർ അടച്ചിടുന്നത് കെടുകാര്യസ്ഥതയെന്ന് ലത്തീൻ അതിരൂപത.

മുതലപ്പൊഴി ഹാർബർ അടച്ചിടുന്നത് കെടുകാര്യസ്ഥതയെന്ന് ലത്തീൻ അതിരൂപത.

മുതലപ്പൊഴി യാത്ര ഒഴിവാക്കണമെന്ന സജി ചെറിയാന്റെ നിർദേശം തള്ളി ലത്തീൻ അതിരൂപത. തലവേദനയുണ്ടെന്ന് പറഞ്ഞാൽ ഉടനെ തല വെട്ടി കളയുകയാണോ ചെയ്യേണ്ടത്. ഹാർബർ അടച്ചിടുക എന്ന് പറഞ്ഞാൽ കെടുകാര്യസ്ഥതയാണെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നു, മത്സ്യം സുലഭമായി കിട്ടുന്നത് വർഷകാലത്താണ്. മത്സ്യതൊഴിലാളികളുടെ ജീവിതം തന്നെ തടസ്സപ്പെടുത്തുകയാണെങ്കിൽ അതിന് പ്രതിവിധി എന്താണെന്ന് പ്രഖ്യാപിക്കണം. തൊഴിൽ നഷ്ടം ഉണ്ടാവുകയാണെങ്കിൽ തത്തുല്യമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമായിരുന്നു സജി ചെറിയാന്റെ നിർദേശം. അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES