എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ 25നു ശിവഗിരിയിലേക്കു നടത്തുന്ന തീർഥാടന വിളംബര പദയാത്രികർക്കു പഞ്ചശുദ്ധി പീതാംബരദീക്ഷ സമർപ്പണം ഭക്തിനിർഭരമായി നടന്നു. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശിമഠം പി.ബിജു പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. ആദ്യ പീതാംബര ദീക്ഷ എസ് എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണിക്കു കെട്ടി ബിജുപോറ്റി നിർവഹിച്ചു. ചിറയിൻകീഴ് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അധ്യക്ഷനായിരുന്നു. എസ് എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർബിജു, കൗൺസിലർ ഡി. ചിത്രാംഗദൻ, എസ് എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, പി.എസ്.ചന്ദ്ര സേനൻ, കെ. പുഷ്കരൻ, ജിജു പെരുങ്ങുഴി, നിമ്മി ശ്രീജിത്ത്, ബാലാനന്ദൻ കടകം,വനിതാ സംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം, ജോയിന്റ് സെക്രട്ടറി ശ്രീജ അജയൻ, സഭവിള ശ്രീനാരായണാശ്രമം പ്രസിഡന്റ് ഷീല മനോഹരൻ , സെക്രട്ടറി വിജയ അനിൽകുമാർ, ഗുരുക്ഷേത്ര വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, ശാഖായോഗം ഭാരവാഹികളായ ഗോപിനാഥൻ തെറ്റിമൂല, സത്യപാലൻ, രാജൻ കൃഷ്ണപുരം, ജയൻ കോളിച്ചിറ, സാംബശിവൻ, മിനി, ഗുരുക്ഷേത്ര കാര്യദർശി ജിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
25നു രാവിലെ എട്ടു മണി വരെ ശാർക്കര ഗുരുക്ഷേത്രത്തിൽ നിന്നും 23 വരെ സഭവിള ശ്രീനാരായണാശ്രമത്തിലും രാവിലെയും വൈകിട്ടും പൂജാ സമയങ്ങളിൽ വിശ്വാസികൾക്കു പീതാംബരദീക്ഷ അതാതു ക്ഷേത്ര മേൽശാന്തിയിൽ നിന്നു സ്വീകരിക്കാനുളള ക്രമീകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ളതായി വിളംബര പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു ഫോൺ: 94470 44220. താലൂക്കിലെ വിവിധ ശാഖാ യോഗങ്ങളിൽ നിന്നും നൂറുക്കണക്കിനു ഗുരു വിശ്വാസികൾ ദീക്ഷ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.