ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്ര മീന ഭരണി മഹോത്സവത്തിന് ഇന്ന് തൃക്കൊടിയേറും.
ഇന്ന് രാവിലെ 8.30നും 9.15നും മദ്ധ്യേ ക്ഷേത്ര തന്ത്രി നെടുമ്പള്ളിമന തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേ മഠം പ്രകാശൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും.
ഇന്ന് രാവിലെ 8ന് പഞ്ചവാദ്യം, വൈകിട്ട് 5ന് ഭക്തി ഗാനമേള, രാത്രി 6.45ന് ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ദേവസ്വം സ്പെെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം നിർവഹിക്കും. 7ന് സംഗീത സദസ്, 9.30ന് ഗാനമേള, 12,30ന് നാടൻപാട്ട്, 17ന് വൈകിട്ട് 4.30ന് രാഗലയസന്ധ്യ, 6ന് തിരുവാതിരക്കളി, 6.45ന് ഭക്തിഗാനമേള,9.30ന് ഗാനമേള, 18ന് വൈകിട്ട് 5ന് തിരുവാതിരക്കളി, രാത്രി 7ന് മാനസ ജപ ലഹരി, 9.30ന് അനീഷ് രവി നയിക്കുന്ന സ്റ്റാർ മാജിക്കൽ മെഗാ ഷോ, 19ന് രാവിലെ 9.30ന് തൂക്ക വഴിപാടുകാരുടെ രജിസ്ട്രേഷൻ,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് നൃത്താർച്ചന, രാത്രി 6.45ന് സംഗീത സദസ്, 9.30ന് ഗാനമേള, 12.30ന് നാടകം സ്വർണ്ണ മുഖി, 20ന് വൈകിട്ട് 4ന് ഓട്ടൻതുളളൽ, 5ന് തിരുവാതിരക്കളി, 6.45ന് ഓംകാരം, രാത്രി 8ന് വിൽപ്പാട്ട് , 9.45ന് മേജർ സെറ്റ് കഥകളി കഥ കർണ്ണപർവ്വം രണ്ടാം ഭാഗം, 21ന് രാവിലെ 9.30ന് ഉത്സവബലി,വൈകിട്ട് 6.45ന് ഹിന്ദുമത സമ്മേളനം, 9.30ന് നാടകം മൂരാച്ചി മൂപ്പിൽസ്, 22ന് വൈകിട്ട് 4ന് ഓട്ടൻതുളളൽ, 5ന് തിരുവാതിരക്കളി, രാത്രി 7ന് കണ്ണകി നൃത്തശില്പം, 9ന് ഗാനമേള,23ന് വൈകിട്ട് 5ന് നൃത്ത പരിപാടി, രാത്രി 9.30ന് നാടകം ആരവം, 24ന് വൈകിട്ട് 4ന് ആനക്കൊട്ടിലിലും സേവാപന്തലിലും വിവിധ കരക്കാരുടെ ഉരുൾ വഴിപാട് സംബന്ധിക്കുന്ന നാദസ്വര വാദ്യമേളങ്ങളുടെ സേവ, 6.45ന് സംഗീതസദസ്, 6.45ന് തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്, 8.30ന് പള്ളിവേട്ട, സ്പെഷ്യൽ നാദസ്വരം,9.30ന് ഗാനമേള, 25ന് വെളുപ്പിന് 3മണിക്ക് ഉരുൾ സന്ധിപ്പ്, രാവിലെ 7ന് പായസ വിതരണം, 8.30ന് ഗരുഡൻതൂക്കം,വൈകിട്ട് 3.30ന് ശിങ്കാരിമേളം, രാത്രി 8.30ന് ഗാനമേള, 9ന് തിരുആറാട്ടെഴുന്നള്ളത്ത്, സ്പെഷ്യൽ നാദസ്വരം, 12.30ന് തിരു ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വലിയകാണിക്ക, തൃക്കൊടിയിറക്ക്, കളമെഴുത്തുംപാട്ടും, 1ന് ആകാശക്കാഴ്ച എന്നിവയോടെ സമാപിക്കും.

