Wednesday, August 28, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ ഉരുക്ക് ഭാഗങ്ങൾ എത്തി.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ ഉരുക്ക് ഭാഗങ്ങൾ എത്തി.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ ഉരുക്ക് ഭാഗങ്ങളെത്തി. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് വലിയ വാഹനങ്ങളിലായി മേൽപ്പാലനിർമ്മാണത്തിനാവശ്യമായ ഉരുക്ക് ഭാഗങ്ങൾ എത്തിച്ചത്. ചിറയിൻകീഴിൽ റെയിൽവേ മേൽപ്പാലം നിർമാണം പുരോഗമിക്കുന്നു. 80 മീറ്റർ ദൂരത്തിൽ ഒൻപത് തൂണുകൾ ഉറപ്പിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. തൂണുകൾക്കുവേണ്ടിയുള്ള ജോലികൾ താലൂക്ക് ആശുപത്രിക്ക് സമീപം അന്തിമ ഘട്ടത്തിലാണ്.

2016ൽ തുടക്കമിട്ട പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളിൽ എങ്ങുമെത്താതെ നീളുകയായിരുന്നു. തുടർന്നു പരാതികൾ പരിഹരിച്ചു 88ൽപ്പരം ഭൂഉടമകളിൽ നിന്നായി ഒന്നരയേക്കറോളം ഭൂമി ഏറ്റെടുക്കുകയും 13കോടിയോളം രൂപ ബന്ധപ്പെട്ടവർക്കു‍ ഇതിനകം കൈമാറുകയും ചെയ്തു. 25കോടിരൂപയാണു കിഫ്ബിയിലൂടെ പാലം നിർമാണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. എൽ ആൻഡ് ടി കമ്പനിക്കാണു നിർമാണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES