അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി അജിത്ത് സംവിധാനം നിർവഹിക്കുന്ന ആന്റണി വർഗ്ഗീസ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് നാളെ. നാളെ രാവിലെ 11 മണിയോടെ ഇൻസ്റ്റാഗ്രാം, യുട്യൂബ് പേജിലൂടെ മോഷൻ ടീസറായാണ് പ്രോഡക്ഷൻ നമ്പർ 7 എന്ന പേരിൽ ചിത്രീകണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യുക.
തുടർന്ന് നാല് മണിയോടെ ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്യും. കടൽ സംഘർഷങ്ങളുടെ കഥ പ്രമേയമാക്കി ചിത്രീകരിച്ച ചിത്രം ഓണം റിലീസായാണ് തീയറ്ററുകളിൽ എത്തുക.
ആർഡിഎക്സി’ൻ്റെ സൂപ്പർഹിറ്റ് വിജയത്തിനുശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ്.
സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്.. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്, പിആർഓ വാഴൂർ ജോസ്.