അഞ്ചുതെങ്ങിൽ യുവവാനെ ഇടിച്ചുതെറിപ്പിച്ച വാഹനം നിറുത്താതെ ഓടിച്ചു പോയി. അഞ്ചുതേങ്ങ് കോട്ട – ലൈറ്റ് ഹൌസിന് മുന്നിൽ വച്ചായിരുന്നു സംഭവം.
വൈകിട്ട് 7:15 ഓടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മുതലപ്പൊഴി ഭാഗത്തേക്ക് പോവുകയായിരുന്ന KL22N3621 നമ്പർ ചുവന്ന കളർ സ്വിഫ്റ്റ് കാറാണ്, കോട്ടവളവിലെ വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ കടന്നു കളഞ്ഞത്. തുടർന്ന് നിറുത്താതെ പോയ കാർ, നാട്ടുകാർ പിൻതുടർന്നെങ്കിലും വാഹനം അമിതവേഗത്തിൽ മുഞ്ഞമൂട് പാലം കടന്ന് തെക്കുംഭാഗം ഭാഗത്തേക്ക് പോകുകയായിരുന്നു.
സംഭവത്തിൽ അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശി മേൽവിൻ (40) ന് പരുക്ക് പറ്റി.