പെരുമാതുറ തീരദേശപാതയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചുകയറി.
പെരുമാതുറ സഹകരണ സംഘത്തിന് സമീപം അടച്ചിട്ടിരിക്കുന്ന കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ കാർ ഡ്രൈവറിന് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 9 :30 ഓടെയാണ് സംഭവം. പെരുമാതുറയിൽ നിന്നും മുതലപ്പൊഴിയിലേക്ക് അമിത വേഗതയിൽ എത്തിയ കാർ അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചതിന് ശേഷം മുന്നോട്ട് നീങ്ങി മരത്തിലിടിച്ചാണ് നിന്നത്. കാർ ഡ്രൈവറായ പെരുമാതുറ സ്വദേശി 38 വയസ്സുകാരൻ അനസിന് പരിക്കേറ്റു. ഇയാളെ നാട്ടുക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
മദ്യപിച്ച് അമിതവേഗതയിൽ എത്തിയ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ സ്റ്റിയറിംഗ് ലോക്ക് ആയതാണ് അപകടകാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം. കഠിനംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് സ്വീകരിച്ചു

