എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് താലൂക്ക് യൂണിയൻ വാർഷികവും ഓണാഘോഷവും സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിസന്റ് എ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതികപ്രകാശ് അധ്യക്ഷയായി. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ മുഖ്യാതിഥിയായിരുന്നു. ഡോ.ഗിരിജ ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും എസ്എൻഡിപി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം സംഘടനാ സന്ദേശവും നൽകി.
യൂണിയൻ സെകട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, വനിതാ സംഘം യൂണിയൻ സെകട്ടറി ഷീല സോമൻ, ജോയിന്റ് സെകട്ടറി ശ്രീജ അജയൻ, ട്രഷറർ ഉദയകുമാരി വക്കം, സഭവിള ആശ്രമസമിതി പ്രസിഡന്റ് ഷീല മനോഹരൻ, സെക്രട്ടറി വിജയ അനിൽകുമാർ, ശാർക്കര ഗുരുക്ഷേത്ര വനിതാ സമിതി പ്രസിഡന്റ് വൽസലപുതുക്കരി, സെകട്ടറി ബീന ഉദയകുമാർ എന്നിവർ സംസാരിച്ചു.
വിശ്വാസികളുടെ ആവശ്യം പരിഗണിച്ചു സഭവിള ശ്രീനാരായണാശ്രമത്തിൽ ബയോ ടോയ്ലെറ്റുകൾ നിർമിച്ചു നൽകുമെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം അറിയിച്ചു. തുടർന്നു കലാ പരിപാടികളും ഓണ സദ്യയും നടന്നു. വൈകിട്ടു സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അധ്യക്ഷനായി. വിജയികൾക്കു യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ഉപഹാരങ്ങൾ സമ്മാനിച്ചു.

