നെടുങ്ങണ്ടയിൽ പ്രവർത്തിച്ചു വരുന്ന എൻ ആർ എ ഗ്രന്ഥശാലയുടെ മൂന്നാം വാർഷികാഘോഷവും പൊതുയോഗവും ഒക്ടോബർ മാസം രണ്ടാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നെടുങ്ങണ്ട ഒന്നാം പാലം എസ്എൻഡിപി ഹാളിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കൂടാതെ നവീകരിച്ച ലൈബ്രറി & റീഡിങ് റൂം ഉദ്‌ഘാടനവും തദവസരത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഗ്രന്ഥശാല നടത്തിയ വിവിധ പരിപാടികളിൽ വിജയികളായവരെയും സ്കൂൾ തലത്തിൽ മികച്ച വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കുന്നു.
മാതൃകാ പരമായ നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഗ്രന്ഥശാല പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം സജീവ അംഗങ്ങളാണ് നിലവിൽ ഗ്രന്ഥശാലക്കുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി
സജീവ് എസ്
മൊബൈൽ നമ്പർ:8606536684
പ്രസിഡൻറ്
നിധിൻ ആർ
മൊബൈൽ നമ്പർ:9539384176

