ആംബുലൻസ് നിരക്ക് ഏകീകരിച്ചു. തോന്നുംപോലെ നിരക്ക് ഈടാക്കുന്നത് തടയാനാണ് ഇടപെടൽ.
ആരോഗ്യ ഗതാഗത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകൾ, ആംബുലൻസ് ഉടമകൾ എന്നിവയ്ക്കുടെ പ്രതിനിധികളുടെയും യോഗശേഷമാണ് നിരക്ക് ഏകീകരിച്ചത്.
ഗതാഗത കമീഷണർ വിജ്ഞാപനമിറക്കുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും.
ഐസിയു സൗകര്യമുള്ള ആംബുലൻസിലും എസിയുള്ള ട്രാവലർ ആംബുലൻസിലും ബിപിഎൽ കാർഡുള്ളവർക്ക് 20 ശതമാനം ഇളവ് അനുവദിക്കും.
എല്ലാവിഭാഗം ആംബുലൻസുകളിലും അർബുദരോഗി കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ടു രൂപ വീതം ഇളവ് ലഭിക്കും.
അപകട ങ്ങളിൽപ്പെടുന്നവരെ തൊട്ടടുത്ത ആശുപത്രിയിൽ സൗജന്യമായിഎത്തിക്കും.
600 രൂപ മുതൽ 2500 രൂപവരെ യാണ് വിവിധ വിഭാഗങ്ങളിലെ മിനിമം നിരക്ക്. പത്തുകിലോമീറ്റർ അടിസ്ഥാനമാക്കിയാണ് കുറഞ്ഞ നിരക്ക്. ഇതിൽ മടക്ക യാത്രാനിരക്കും ഉൾപ്പെടും.
ഡ്രൈവർമാർക്ക് യൂണി ഫോം (നേവിബ്നു ഷർട്ടും കറുത്ത പാന്റും) നിർബന്ധമാക്കി. പുതിയ നിരക്ക് യാത്രക്കാർ കാണുംവിധം ആംബുലൻസിൽ പ്രദർശിപ്പിക്കണം. പരാതികൾ 9188961100 എന്ന നമ്പരിൽ അറിയിക്കാം.


