നവാഗത സംവിധായകൻ അജിത് മാമ്പള്ളിയുടെ ഓണക്കാല സൂപ്പർഹിറ്റ് ചിത്രമായ കൊണ്ടൽ സിനിമയുടെ അണിയറ പ്രവർത്തകരാണ് ആറ്റിങ്ങൽ – കഠിനംകുളം തീയറ്ററുകളിലെത്തുന്നത്.
ആറ്റിങ്ങൽ ഗംഗ സിനി കോപ്ലക്സിൽ ഇന്ന് വൈകിട്ട് 7:30 നും കഠിനംകുളം ജി ട്രാക്സ് രാത്രി 8:30 നുമാണ് സന്ദർശനം. സംവിധായകൻ അജിത് മാമ്പള്ളിയ്ക്കൊപ്പമെത്തുന്ന ടീമിൽ ആന്റിണി വർഗ്ഗീസ് (പെപ്പെ) മണികണ്ഠൻ ആചാരി, ശരത്ത്, സഭ, ആശ്ലി , സുനിൽ, രാഹുൽ രാജഗോപാൽ തുടങ്ങിയവരടങ്ങുന്ന താരനിരയുണ്ടാകും.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന് ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്, പി എന്‍ സണ്ണി, സിറാജുദ്ദീന് നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്സല് പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ട കൊണ്ടലിനു സംഗീതം പകർന്നത് സാം സി എസ് ആണ്.
ഛായാഗ്രഹണം- ദീപക് ഡി മേനോൻ, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്സൺ, തവാസി രാജ്, കലാസംവിധാനം- അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി




