കേരള സംഗീത നാടക അക്കാഡമി, കേന്ദ്ര കലാസമിതി തിരുവന്തപുരം ജില്ലാ സെക്രട്ടറിയും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ചാമ്പ്യൻ ഒഫ് ചെയ്ഞ്ച് പുരസ്കാര ജേതാവുമായ ബി.എൻ.സൈജുരാജിന് അഞ്ചുതെങ്ങ് പൗരാവലി സ്വീകരണം നൽകും.
സ്നേഹസന്ധ്യ-ഓണം ഫെസ്റ്റ് 2024 എന്ന പേരിൽ ഇന്ന് വെകെിട്ട് 3ന് കായിക്കര ആശാൻ സ്മാരകത്തിൽ ചെണ്ടമേളം, കവിയരങ്ങ്,ഡാൻസ്, ഗാനമേള, നാടകം, പൗരസ്വീകരണം അനുമോദനം എന്നിവ നടക്കും.
ചടങ്ങിൽ ഡോ.വർഗീസ് ജോസഫ്, അജിത് മാമ്പള്ളി, ആവണി ആകാശ്, രുദ്ര കുമാർ, അദിതി അനഘരാജ്, അനന്തു. ജെ.ബി എന്നിവരെ അനുമോദിക്കും. സ്നേഹസന്ധ്യ -ഓണം ഫെസ്റ്റ് 2024ന്റെ ഉദ്ഘാടനം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.
വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ഫാദർ ജസ്റ്റിൻ ജൂഡ് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ : ടി.കെ.മുരളി എം.എ ൽ.എ നാടകം ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ ആദരവ് നൽകും. രാത്രി 8ന് നാടകം പൊരുൾ നടക്കും. മുൻ എം.എൽ.എ ടി.ശരത്‌ചന്ദ്രപ്രസാദ്, വർക്കല ഡി.വൈ.എസ്.പി ദീപക് ഡങ്കർ, ആർ.രാമു (ചെയർമാൻ ഹെഡ് ലോഡ് ക്ഷേമനിധി ബോർഡ്), ഷൈലജ ബീഗം (ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡൻ്റ്) എന്നിവർ സംസാരിക്കും. വി.ലൈജു (അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാഗതസംഘം ചെയർമാൻ) സ്വാഗതവും സജിസുന്ദർ(കൺവീനർ സ്വാഗത സംഘം), ജോസ്(സുഭാഷ്), പ്രസാദ് ദേവരാജൻ (ഗൾഫ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവർ നന്ദിയും പറയും.

