Tuesday, September 17, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് – ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10.10 മണിയോടെ മാമ്പള്ളിക്ക് വടക്ക് ഭാഗത്ത് ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തിയത്.

മറൈൻ എൻഫോഴ്സ് ഉദ്യോഗസ്ഥരായ ഹെഡ് ഗാർഡ്, എൽജിഎസ് മാരായ ശിമയോൻ, സീമോൻ എന്നിവർ ചേർന്നാണ്മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ച് കോസ്റ്റൽ പോലീസ് നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു.

സെപ്റ്റംബർ 13 വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ ഫൂട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല,

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES