വൈദ്യുതി വകുപ്പാഫീസിന്റെ മൂക്കിന് താഴെ ട്രാന്‍സ്‌ഫേര്‍മാര്‍ കാട് കൊണ്ടു മൂടിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍.
അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ കാടുമൂടിയത്.
കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 100 KVA കപ്പാസിറ്റിയുള്ള മീരാൻകടവ് പുതിയപാലത്തിന് സമീപത്തെ പ്രധാന ട്രാന്‍സ്‌ഫോര്‍മറാണ് കാട്മൂടിയ അവസ്ഥയിലുള്ളത്. 11 കെവി ലൈനിന്റെ ട്രാന്‍സ്‌ഫോര്‍മറാണിത്. നിലവിൽ വള്ളിപ്പടര്‍പ്പുകള്‍ കയറി വൈദ്യുതി ഷോര്‍ട്ടാകുന്നതുള്‍പ്പെടെ, ഷോക്കേല്‍ക്കാനുമുള്ള അപകട സാധ്യതയാണുള്ളത്.
കാട് മൂടിയ ഈ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്ന സംരക്ഷണവേലിക്കുള്ളിലാണ്, നിലവിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാന പാതകളിലെ വഴിവിളക്കുകളുടെ മെയിൻ സ്വിച്ച് സ്ഥിതിചെയ്യുന്നത്. ഇത് ഓട്ടോമാറ്റിക് സംവിധാനം അല്ലാത്തതുകൊണ്ട്തന്നെ, ദിനംപ്രതി ഇത് ഓൺ / ഓഫ് ആക്കുവനായി ഈ കാടിനുള്ളിലേക്ക് ജീവനക്കാർ കടന്നുപോകേണ്ടതായിട്ടുണ്ട്. ഈ പ്രദേശത്ത് ഇഴജന്തുക്കൾ ക്രമതീതമായി പെരുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജീവനക്കാരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. അടുത്തിടെയാണ് ഈ മേഖലയിൽവച്ച് വീട്ടമ്മ അണലികടിച്ച് മരിച്ചത്.
എത്രയും പെട്ടെന്ന്തന്നെ അഞ്ചുതെങ്ങ് മേഖലയിൽ ഉൾപ്പെടുന്ന എല്ലാ ട്രാൻസ്ഫോർമറുകളും ഇലക്ട്രിക്കൽ പോസ്റ്റുകൾ / ഉപകരണങ്ങളിൽ നിന്നും ചെടിപടലങ്ങൾ മുറിച്ചുമാറ്റുവാൻ നടപടി ഉണ്ടാകണമെന്ന് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ആവിശ്യപ്പെട്ടു.

