ആലംകോട് – മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി മാച്ചത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള റോഡിൻറെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിലേയ്ക്കായ്
07.10.2024 തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ ടി ഭാഗത്ത് ഗതാഗതം അനുവദിക്കുന്നതല്ല.
ആയതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി 15 ദിവസത്തേക്ക് നിരോധിക്കുന്നതിനുവേണ്ട നടപടികൾ ഉണ്ടാകുന്നതാണ്.
കടയ്ക്കാവൂർ ഭാഗത്ത് നിന്നും ചെക്കാലവിളാകം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിസ്റ്റേൽവ സ്റ്റേഷൻ – ജാനകി ഹോസ്‌പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകം ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മാടൻ നട റോഡ് – കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ – കടയ്ക്കാവൂർ വഴിയും പോകേണ്ടതാണ്.

