നെടുങ്ങണ്ട എൻ.ആർ.എ ഗ്രന്ഥശാലയുടെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വാർഷി കാഘോഷവും പൊതുയോഗവും നെടുങ്ങണ്ട എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്നു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം ദിവ്യാഗണേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സജീവ്.എസ് സ്വഗതം പറഞ്ഞു. നിധിൻ ആർ അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
തുടർന്ന്, നിധിൻ. ആർ (പ്രസിഡൻ്റ), ജ്യോതി അനി ൽ(വൈസ് പ്രസിഡന്റ്),സജീവ്. എസ് (സെക്രട്ടറി), ദിവ്യ ഗണേഷ് (ജോയിന്റ്റ് സെക്രട്ടറി) എന്നിവരടങ്ങിയ 15 അംഗപുതിയ ഭരണസമിതി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
വിജയ് വിമൽ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു. ആർ.പ്രസാദ് നന്ദി പറഞ്ഞു.

