Wednesday, October 9, 2024
HomeANCHUTHENGUബസ് അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശിനി മരണപ്പെട്ടു.

ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശിനി മരണപ്പെട്ടു.

ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശിനി മരണപ്പെട്ടു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിലുണ്ടായ ബസ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിയാണ് മരണപ്പെട്ടത്.

അഞ്ചുതെങ്ങ് കേട്ടുപുര എസ്.എൻ ജ്യോതിയിൽ മറിയാമ്മ (73) ആണ് മരണപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 19 വ്യാഴം രാവിലെ 7:10 ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻന്റിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

ആറ്റിങ്ങൽ – വെഞ്ഞാറമൂട് സംഗീത ബസിൽ യാത്ര ചെയ്യുകയായിരുന്ന മറിയാമ്മ ബസിൽ നിന്നിറങ്ങി ബസിന് അരികിലൂടെ നടന്നുനീങ്ങവേ, ബസ് മുന്നോട്ട്എടുക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.

ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലും – ഫോർട്ട്‌ ഹോസ്പിറ്റലിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായ് കിംസ് ആശുപത്രിയിലേക്കും എത്തിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് സുധാകരൻ മകൻ അജികുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES