സിപിഐ(എം) ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച വിളംമ്പര ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കായിക്കര ഷാഡോസ് ഇലവൻ ജേതാക്കളായി. സിപിഐ(എം) അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നെടുങ്ങണ്ടയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലാണ് കായിക്കര ഷാഡോസ് ഇലവൻ ജേതാക്കളായത്.
സിപി ഐ (എം )ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ന്റെ ഉൽഘാടനം കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം നിർവ്വഹിച്ചു.
എട്ടോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കായിക്കര ഷാഡോസ് ഇലവൺ ജേതാക്കളായപ്പോൾ മണ്ണാർക്കുളം കല്ലുമ്മേക്കാ
റണ്ണേഴ്സ് അപ്പ് ആയി. വിജയികൾക്കുള്ള സമ്മാനദാനം സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര ട്രോഫികൾ സമ്മാനിച്ചു.




