Wednesday, August 28, 2024
HomeCHIRAYINKEEZHUഇത്തവണയും, സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മികവ്കാട്ടി സേവാഭാരതി ചിറയിൻകീഴ് യൂണിറ്റ്.

ഇത്തവണയും, സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മികവ്കാട്ടി സേവാഭാരതി ചിറയിൻകീഴ് യൂണിറ്റ്.

നൂറോളം വരുന്ന പ്രവർത്തകരാണ് ക്ഷേത്ര കോമ്പോണ്ടിലും പുറത്തുമായി പതിനായിരങ്ങൾക്ക് സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ മുൻനിരയിൽ നിന്നത്.

ശാർക്കര പൊങ്കാലയോട് അനുബന്ധിച്ച് ഇത്തവണയും വിവിധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതിയുടെ പ്രവർത്തകർ ഓരോ മുക്കിലും മൂലയിലും നിലയുറപ്പിച്ചിരുന്നു. ദാഹജല വിതരണത്തോടൊപ്പം സേവാഭാരതിയും ഗോകുലം ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. കൂടാതെ, അടിയന്തര സാഹചര്യങ്ങളിലേക്കായി മൂന്നോളാം അത്യാധുനിക സൗകര്യങ്ങളോട്കൂടിയ ആബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.

അടിയന്തര ഘട്ടങ്ങളില്‍ ഒരു വിളിപ്പാടകലെ സഹായമെത്തിക്കുന്ന ഏക സംഘടനയായ് ഇത്തവണയും സേവാഭാരതി മികവ്കാട്ടി ഭക്തജനങ്ങളുടെ മനസ്സ് കീഴടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES