അഞ്ചുതെങ്ങിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ മൂന്നോളംപേരെ തെരുവ്നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചു.
അഞ്ചുതെങ്ങ് മണ്ണാർക്കുളം സ്വദേശികളായ ജെൻസി (16), അഭിമന്യു (8), അരുൺ (30) തുടങ്ങിയവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇവരിൽ ജെൻസി, അഭിമന്യു എന്നിവരുടെ പരുക്ക് ഗുരുതരമല്ല, അരുൺ (30) ആശുപത്രിയിൽ തുടരുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
അഞ്ചുതെങ്ങ് മണ്ണാർക്കുളം കടപ്പുറത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കടൽ കാണാനാത്തെയതായിരുന്നു മൂവരും ഇവരെ കടൽക്കരയിൽവച്ച് തെരുവ്നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ച് പരുക്ക്ഏൽപ്പിക്കുകയായിരുന്നു.